60th movie; Vijay double role

vijay

ഴകിയ തമിഴ് മകന്‍, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഇരട്ട വേഷത്തില്‍ വിജയ് എത്തുന്നു. തന്റെ 60ാം ചിത്രമായ ഭൈരവയിലാണ് താരം വീണ്ടും ഇരട്ടവേഷത്തിലെത്തുന്നത്. വൈകാതെ തന്നെ ചിത്രം തീയേറ്ററിലെത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്.

പൂര്‍ണമായും ഒരു കുടുംബചിത്രമാണിതെന്നും പാട്ടുകള്‍ തേന്‍ പോലെ മധുരിക്കുമെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഴകിയ തമിഴ് മകന്‍ ഒരുക്കിയ ഭരതന്‍ ആണ് ചിത്രം ഒരുക്കുന്നത്.

കീര്‍ത്തി സുരേഷാണ് വിജയുടെ ജോഡിയാകുന്നത്. കോഹിനൂര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറച്ച അപര്‍ണ വിനോദാണ് മറ്റൊരു നായിക.

പുലിമുരുകനിലെ വില്ലന്‍ ജഗത്പതി ബാബുവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.ഗില്ലി, വീരം എന്നീ ചിത്രങ്ങള്‍ക്ക് സംഭാഷണങ്ങള്‍ തയ്യാറാക്കിയതും ഭരതന്‍ തന്നെ ആയിരുന്നു.

2017 ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്. എം സുകുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Top