ഇസ്ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മാരിടൈം സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കെതിരെ ഫോറിന്‍ ആക്ട് പ്രകാരവും ഫിഷറീസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി പ്രമുഖ ഓണ്‍ലൈനായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണ്.