ദുരന്തം അവസാനിക്കുന്നില്ല ; ഗൊരഖ്പൂരില്‍ മുന്ന് ദിവസത്തിനിടെ 61 കുഞ്ഞുങ്ങള്‍ മരിച്ചു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും ശിശുമരണം ഉയരുന്നു.

മൂന്ന് ദിവസത്തിനിടെ 61 കുട്ടികളാണ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.

11 കുഞ്ഞുങ്ങള്‍ ജപ്പാന്‍ ജ്വരം ബാധിച്ചാണ് മരിച്ചതെന്നും, ബാക്കി മരണങ്ങള്‍ മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അതേസമയം, നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ 25 കുട്ടികളാണ് മരിച്ചത്.

Top