Honda Navi launched – Price, specifications and colour options

ബൈക്ക് പ്രേമികകള്‍ക്കോ വാഹന രംഗത്തെ നിരീക്ഷക ലോകത്തിനോ പിടികൊടുക്കാതെ ഹോണ്ട ഏറെ നാളായി കാത്തുസൂക്ഷിച്ച ‘രഹസ്യ വിസ്മയം’ വിപണിയിലേക്ക്. ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും ക്രോസ് ഓവര്‍ രൂപവുമായി ഹോണ്ട അണിയിച്ചൊരുക്കിയ ‘നവി’ ആണ് രഹസ്യക്കെട്ടുകള്‍ അഴിച്ച് വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്.

ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ നവിയെ ഹോണ്ട പരിചയപ്പെടുത്തി. നവി അഡ്വഞ്ചര്‍, നവി ഓഫ് റോഡ് എന്നീ വേരിയന്റുകളുള്ള നവി, ഏപ്രിലോടെ വിപണിയിലെത്തും.

മിതമായ വില, ഉയര്‍ന്ന മൈലേജ്, അഞ്ച് ആകര്‍ഷകമായ കളര്‍ ഷെയ്ഡുകള്‍ എന്നിങ്ങനെ ഒട്ടേറെ മികവുകള്‍ നവിക്കുണ്ട്. വാഹനത്തിന്റെ മുന്‍ഭാഗവും സീറ്രുകളും നോക്കുമ്പോള്‍ ഇതൊരു ബൈക്കാണെന്ന് തോന്നാം. കൂടുതല്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ സ്‌കൂട്ടറല്ലേ എന്ന് സംശയിക്കും. ബൈക്ക് സ്‌കൂട്ടര്‍ ക്രോസ് ഓവര്‍ ഡിസൈനാണ് നവിക്കുള്ളത്. 109.2 സി.സി എന്‍ജിന്‍ ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് നല്‍കും. 81 കിലോമീറ്ററാണ് ടോപ് സ്പീഡ്. സ്‌കൂട്ടറുകള്‍ക്ക് സമാനമാണ് ഗിയര്‍ സിസ്റ്റം. ചുവപ്പ്, വെള്ള, ഓറഞ്ച്, പച്ച, കറുപ്പ് നിറങ്ങളില്‍ നവി വിപണിയിലെത്തും. പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില 39,500 രൂ പ

Top