എന്‍ആര്‍ഐ ക്വാട്ടക്ക് വേണ്ടി ഒരുകോടി രൂപ ഫീസ് നൽകാൻ തയാറായി 653 പേര്‍

medical

കോഴിക്കോട്: കേരളത്തിലെ സ്വാശ്രയ കോളജുകളില്‍ നിന്ന് എംബിബിഎസ് പഠിക്കാൻ ഒരു കോടി രൂപ നല്‍കാന്‍ തയാറായി 653 പേര്‍.

എന്‍ആര്‍ഐ ക്വാട്ടയില്‍ അപേക്ഷിച്ചിട്ടുള്ള 15 ശതമാനം പേരുടെ വിവരങ്ങളാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്.

രാജേന്ദ്രബാബു കമ്മിറ്റി എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രതിവര്‍ഷം ഫീസായി നിശ്ചയിച്ചിരിക്കുന്നത് 20 ലക്ഷം രൂപയാണ്.

അഞ്ച് വര്‍ഷം കൊണ്ട് ഈ ക്വാട്ടയിലുള്ളവര്‍ നല്‍കേണ്ടത് ഒരു കോടി രൂപയാണ്.

പട്ടികയില്‍ ഉള്‍പ്പെടാതെ വന്നവരും, ചില കാരണങ്ങളാൽ സംസ്ഥാനത്തിന് പുറത്തെ കോളജുകളില്‍ പഠിക്കാനായി പോയവരെയും കൂടി കണക്കിലെടുത്താല്‍ 1000 കുട്ടികളെങ്കിലും അഞ്ച് വര്‍ഷം കൊണ്ട് ഒരു കോടി മുടക്കാന്‍ തയാറായിട്ടുണ്ടെന്ന് എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ പറയുന്നു.

കോടീശ്വരന്മാരില്‍ നിന്ന് കൂടിയ ഫീസ് വാങ്ങി പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യകത്മാക്കി.

Top