വാഷിംഗ്ടണ്‍: രണ്ടു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍നിന്നാണു കാണാതായ വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടം കണ്ടെത്തിയത്. ചൈനയിലെ ബെയ്ജിംഗില്‍നിന്നു മലേഷ്യയിലെ ക്വലാലംപൂരിലേക്കു പറക്കുന്നതിനിടെയാണ് 2014 മാര്‍ച്ചിലാണു വിമാനം കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് 239 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
ബോയിംഗ് 777 വിമാനത്തിന്റേതിനു സമാനമായ വസ്തുവാണു കണ്ടെത്തിയതെന്നു മലേഷ്യ-ഓസ്‌ട്രേലിയ സംയുക്ത അന്വേഷണസംഘം സ്ഥിരീകരിച്ചതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.