രജനീകാന്ത് നായകനായ ബ്രഹ്മാണ്ഡ ചിത്രം ലിംഗയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന പരാതിയില്‍ താരത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും കോടതി നോട്ടീസയച്ചു. വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.
സംവിധായകന്‍ കെ.എസ്. രവികുമാര്‍, നിര്‍മ്മാതാവ് വെങ്കിടേശ്, ബി. പൊന്‍കുമാര്‍, പരാതിക്കാരന്‍ കെ.ആര്‍ രവിരത്തിനം എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്.
തന്റെ തിരക്കഥ മോഷ്ടിച്ചാണ് ലിംഗയുണ്ടാക്കിയതെന്ന് ആരോപിച്ച് തിരക്കഥാകൃത്ത്‌കെ.ആര്‍ രവിരത്തിനമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ലിംഗ ചിത്രം റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. 2014 ഡിസംബറില്‍ കേസ് പരിഗണിച്ച കോടതി, 5 കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും 5 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയും കോടതിയില്‍ സമര്‍പ്പിച്ചതിന് ശേഷമാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചത്.