തമിഴിനും തെലുങ്കിനും പിന്നാലെ പൃഥ്വിരാജ് നായകനായ സന്തോഷ് ശിവന് ചിത്രം ഉറുമിയുടെ ഹിന്ദി പതിപ്പ് ഇറങ്ങുന്നു.
‘ഏക് യോദാ ഷൂര്‍വീര്‍’ എന്ന പേരിലാണ് ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ചിത്രം മൊഴിമാറ്റിയാണ് ഹിന്ദിയില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ടീസര്‍ തുടങ്ങിയവ പുറത്തിറങ്ങിയിട്ടുണ്ട്.
തെന്നിന്ത്യന്‍ ഭാഷയില്‍ ചിത്രീകരിച്ച എസ്എസ് രാജമൗലിയുടെ ചരിത്ര സിനിമ ബാഹുബലി ബോക്സ്ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്തത് കണ്ടാണ് സമാന സ്വഭാവമുള്ള ഉറുമിയും ഇതരഭാഷകളിലേക്ക് മൊഴിമാറ്റാനുള്ള തീരുമാനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈക്കൊണ്ടത്.
പൃഥ്വിരാജ്, ജെനീലിയ ഡിസൂസ, പ്രഭുദേവ, ആര്യ, വിദ്യാബാലന് തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തില്‍ തബു ഗസ്റ്റ് റോളിലും എത്തുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകന്മാരില് ഒരാളായ സന്തോഷ് ശിവന് സംവിധാന മികവിലൂടെ അത്ഭുതം സൃഷ്ടിച്ച സിനിമയാണ് ഉറുമി. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്യുമ്പോള്‍ ബോക്സ്ഓഫീസ് പ്രതികരണം എന്താകുമെന്ന് കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ ഹൗസൗയ ഓഗസ്റ്റ് സിനിമാസായിരുന്നു ഉറുമി നിര്‍മ്മിച്ചത്.