വിക്രം നായകനായ ഇരുമുഗന് എന്ന ചിത്രത്തില്‍ നിന്ന് നയന്‍താര വിട്ടു നില്‍ക്കുകയാണ്. പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടാത്തതിനാലാണ് നയന്‍താര ചിത്രവുമായി സഹകരിക്കാത്തത് എന്നാണ് റിപ്പോര്‍ട്ട്.
ഇത് മൂലം ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. ചിമ്പു നായകനായ ഇത് നമ്മ ആള് എന്ന ചിത്രത്തിലും നയന്‍താരയുടെ പ്രതിഫല പ്രശ്നം മൂലം ഷൂട്ടിംഗ് മുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പ്രതിഫലം മുന്‍കൂട്ടി നല്‍കിയാലേ ഇനി അഭിനയിക്കുകയുള്ളൂ എന്ന് നയന്‍സ ്അന്ന് പറഞ്ഞിരുന്നു. ഇക്കാര്യം ഇരുമുഗന്റെ അണിയറക്കാരെയും അറിയിച്ചതാണ്. എന്നിട്ടും പ്രതിഫലക്കാര്യത്തില്‍ വീഴ്ച വരുത്തിയതാണ് നടിയെ പ്രകോപിപ്പിച്ചത്. നയന്‍താരയ്ക്ക് മാത്രമല്ല, വിക്രമിന് പോലും പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.