chess federation tournament

മോസ്‌കോ: ലോക ചെസ് ഫെഡറേഷന്‍ നടത്തുന്ന കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരം വിശ്വനാഥന്‍ ആനന്ദിന് സമനില. വെള്ളക്കരു കൊണ്ട് കളിച്ച ലവണ്‍ അരോണിയാണ് ആനന്ദിന് സമനിലയില്‍ കുരുക്കിയത്. പോയിന്റ് നിലയില്‍ 1.5 പോയിന്റുള്ള ആനന്ദ് സെര്‍ജി കജാക്കിനൊപ്പം ഒന്നാമതാണ്. ഈ ടൂര്‍ണമെന്റില്‍ ജയിക്കുന്നവര്‍ നവംബറില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍ട്ടനെ എതിരിടാന്‍ യോഗ്യത നേടും. നവംബര്‍ 11നാണ് പോരാട്ടം ആരംഭിക്കുന്നത്.

Top