വാഷിംഗ്ടണ്‍: 674 ദിവസം നീണ്ടു നിന്ന ദുരൂഹ ദൗത്യത്തിനു ശേഷം അമേരിക്കയുടെ ബഹിരാകാശ വിമാനം ദക്ഷിണ കാലിഫോര്‍ണിയയിലെ വ്യോമസേന താവളത്തില്‍ തിരിച്ചെത്തി. രണ്ട് വര്‍ഷം ഭൂമിയെ കറങ്ങിയ വിമാനത്തിന്റെ ദൌത്യമെന്തായിരുന്നുവെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചെറിയ ബഹിരാകാശ പേടകത്തെ അനുസ്മരിക്കുന്ന വിമാനത്തിന് ത37ആ എന്നാണ് പേരിട്ടിരിക്കുന്നത്. വിമാനത്തിന്റെ ശരിയായ ദൌത്യം സംബന്ധിച്ച് ഏറെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റ് രാജ്യങ്ങളയക്കുന്ന ബഹിരാകാശ പേടകങ്ങളെ നിരീക്ഷിക്കാനും ഫോട്ടോ എടുക്കാനും കഴിയുന്നതാണ് വിമാനം എന്നതായിരുന്നു ഒരു വാര്‍ത്ത. എന്നാല്‍ വിമാനം ബഹിരാകാശത്ത് ചില പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നുവെന്നുമാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
1999ല്‍ ആരംഭിച്ച ത37ആ പദ്ധതിയുടെ ഭാഗമാാണ് ബഹിരാകാശ വിമാനം അയച്ചത്. പദ്ധതിയുടെ മൂന്നാം ഘട്ടമെന്ന നിലയില്‍ 2012 ഡിസംബറിലാണ് വിമാനം ബഹിരാകാശത്തേക്കയച്ചത്. ത37ആ പദ്ധതിയുടെ നാലാം ഘട്ടം അടുത്ത വര്‍ഷം ആരംഭിക്കാനാണ് പദ്ധതിയെന്ന് അമേരിക്കയുടെ വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.