Cpi(m) candidate actoress kpsc lalitha command

തൃശ്ശൂര്‍:സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പരാതികള്‍ക്ക് മറുപടിയുമായി കെ പി എ സി ലളിത. തന്നെ നൂലില്‍ കെട്ടിയിറക്കിയതല്ലെന്നും തനിക്കെതിരെയുള്ള പ്രചാരണം ബോധപൂര്‍വമാണെന്നും ഇത് വിജയ സാധ്യത കൂട്ടുമെന്നും കെപിഎസി ലളിത പറഞ്ഞു.

വടക്കാഞ്ചേരിയില്‍ കെ പി എ സി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുകളില്‍ നിന്നു കെട്ടിയിറക്കിയ താരപ്പൊലിമയുടെ സേവനംനാടിന് ആവശ്യമില്ലെന്ന വാചകങ്ങളോടെ എല്‍ഡിഎഫിന്റെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക ഘടകത്തിന്റെ എതിര്‍പ്പിനിടെയാണ് സിപിഎം കെപിഎസി ലളിതയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് കെപിഎസി ലളിതയും സ്ഥാനാര്‍ഥി കാര്യത്തില്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം അംഗീകരിച്ചതോടെയാണ് പ്രതിഷേധം മറനീക്കി പുറത്തുവന്നത്.

Top