തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് മെഥനോളിന്റെ സാന്നിധ്യം അന്വേഷണസംഘത്തിന്റെ സംശയം വര്‍ധിപ്പിക്കുന്നു. വാറ്റു ചാരായം കുടിച്ചിട്ടുണ്ടെങ്കില്‍ അത് കുടിച്ചവരില്‍ എല്ലാം മെഥനോളിന്റെ അംശം ഉണ്ടാകേണ്ടതാണെന്നാണ് പൊലീസ് പറയുന്നത്.
കൂടാതെ ഇന്നലെ അറസ്റ്റിലായ സഹായികളെ പൊലീസ് കൂടുതല്‍ സംശയിക്കുന്നുണ്ട്. ഔട്ട്ഹൗസ് തിടുക്കപ്പെട്ട് കഴുകി വൃത്തിയാക്കിയ നടപടിയാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും. രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കൂടുതല്‍ അന്വേഷണം ആകാമെന്നാണ് പൊലീസ് നിലപാട്.
അതേസമയം അന്വേഷണ സംഘത്തെ വിപുലീകരിക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല കൈമാറാനാണ് ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഉണ്ടാകൂ.
അതേസമയം മണിയുടെ മരണത്തിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.