കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ആവശ്യപ്പെട്ടു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മണിയുടെ മരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളും രാസപരിശോധനാ ഫലവും വന്ന സാഹചര്യത്തിലാണ് ഇന്നസെന്റിന്റെ പ്രതികരണം.