sivaliga movie renamed chadramukhi2 in tamil

ശിവരാജ്കുമാറിനെയും വേദികയേയും നായികാ നായകന്‍മാരാക്കി പി വാസു സംവിധാനം ചെയ്ത കന്നട ചിത്രം ശിവലിംഗ ചന്ദ്രമുഖി 2 എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നു. പി വാസു തന്നെയാണ് ഈ റീമേക്കിന് ചുക്കാന്‍ പിടിക്കുന്നത്. രാഘവ ലോറന്‍സും അനുഷ്‌ക ഷെട്ടിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവലിംഗ കന്നടയില്‍ സൂപ്പര്‍ഹിറ്റായ ഹൊറര്‍ ചിത്രമായിരുന്നു. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രമുഖി. പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി മണിച്ചിത്രത്താഴിന്റെ റീമേക്കായിരുന്നു. രജനീകാന്ത്, ജ്യോതിക, നയന്‍താര എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

Top