ജയ്പുര്‍: രാജസ്ഥാനില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ തടവില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിച്ചു. രാജ്‌സമന്ദ് ജില്ലയിലെ ഒരു ഹോട്ടലിലായിരുന്നു അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള 68 പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്നത്.
ഹോട്ടലില്‍ പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് നടത്തിയ പരിശോധയിലാണ് പെണ്‍കുട്ടികളെ കണ്ടുകിട്ടിയത്. ആള്‍ദൈവം ദാതി മഹാരാജിന്റെ ആശ്രമത്തിന്റെ കീഴിലുള്ളവരാണു കുട്ടികളെന്നു പൊലീസ് സംശയിക്കുന്നുണ്ട്.
നേപ്പാള്‍, ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളെ കഴിഞ്ഞ 20 ദിവസമായില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.