തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 68,27,750 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്ചു. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത് 57,88,558 പേരാണ്. ഇതില്‍ 10,39,192 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും വിതരണം ചെയ്തു.
അതേസമയം, നിലവില്‍ സംസ്ഥാനത്ത് സ്റ്റോക്കുള്ളത് മൂന്നു ലക്ഷം ഡോസ് വാക്സിന്‍ മാത്രമാണ്. രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ ഡോസുകള്‍ എത്തിയില്ലെങ്കില്‍ വീണ്ടും വാക്‌സിനേഷന്‍ പ്രതിസന്ധിയുണ്ടാകും. ഇത് മറി കടക്കാന്‍ എത്രയും വേഗം സ്വന്തം നിലയില്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുയിട്ടുണ്ട്.