ബവാറോ: കരീബിയൻ ദ്വീപിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ജമൈക്കയാണെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സുനാമിയ്ക്ക് സാധ്യതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് പസഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.