ഗുജറാത്തിലെ വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ മരിച്ചു

dead body

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ മരിച്ചു. വഡോദരയ്ക്കടുത്തുള്ള ഫാര്‍ട്ടികുയിലെ ഒരു ഹോട്ടലില്‍നിന്നുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് ശുചീകരണത്തൊഴിലാളികളും ഹോട്ടല്‍ ജീവനക്കാരും മരിച്ചത്.

ശനിയാഴ്ചയാണ് സംഭവം. മരിച്ചവരില്‍ നാലുപേര്‍ ശുചീകരണ തൊഴിലാളികളും മൂന്നുപേര്‍ ഹോട്ടല്‍ ജീവനക്കാരുമാണ്. അഴുക്കുചാല്‍ വൃത്തിയാക്കുന്നതിന് ഇറങ്ങിയ ശുചീകരണ തൊഴിലാളി പുറത്തു വരാതിരുന്നതിനാല്‍ മറ്റുള്ളവര്‍ ഉള്ളില്‍ കടന്നു പരിശോധിക്കുകയും പിന്നീട് ഇവരെല്ലാം ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

Top