7 killed in fire at hotel in maharashtras gondia many still trapped

മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ഹോട്ടിലിന് തീപിടിച്ച് ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരങ്ങള്‍. ബിന്‍ദല്‍ പ്ലാസ എന്ന ഹോട്ടലിനാണ് തീപിടിച്ചത്.

15ലേറെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ ഇതുവരെ പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല. ഹോട്ടലിലെ രണ്ടു മുറികള്‍ക്ക് ഉള്ളില്‍ നിന്നും ഒരു പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് മരണസംഖ്യ കൂടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

Top