അഴിമതിയാരോപിച്ച് അറസ്റ്റുചെയ്ത 208 പേരില്‍ ഏഴുപേരെ സൗദി വിട്ടയച്ചു

റിയാദ്: അഴിമതിയാരോപണത്തില്‍ അറസ്റ്റുചെയ്ത 208 പേരില്‍ ഏഴുപേരെ വിട്ടയച്ചതായി സൗദി.

ഇവരുടെ പേരില്‍ കുറ്റങ്ങളൊന്നും ചാര്‍ജ് ചെയ്തിട്ടില്ലെന്ന് സൗദി അറ്റോര്‍ണി ജനറലും അഴിമതി വിരുദ്ധ കമ്മിറ്റി അംഗവുമായ ശൈഖ് സൗദ് അല്‍ മോജബ് വ്യക്തമാക്കി.

അഴിമതി വിരുദ്ധ കമ്മിറ്റിയുടെ നടപടികള്‍ അതിവേഗം പുരോഗമിക്കുന്നതിന്റെ ഭാഗമായി അന്വേക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി നടന്ന അന്വേക്ഷണങ്ങളില്‍ ചുരുങ്ങിയത് 10,000 യു.എസ്. ഡോളര്‍ പണം അഴിമതിയിലൂടെ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

തെളിവുകള്‍ ശക്തമാണെന്നും, അതുകൊണ്ട് തന്നെയാണ് അന്വേഷണം ആരംഭിക്കാന്‍ സൗദി നേതൃത്വത്തിന് പ്രേരണയുണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു.

അന്വേഷണത്തിന് വിധേയമായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന ശുപാര്‍ശ അംഗീകരിച്ച് ചൊവ്വാഴ്ച സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ ഗവര്‍ണര്‍ നടപ്പാക്കിയതായും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റിലായവരുടെ നിയമാവകാശങ്ങള്‍ മുന്‍നിര്‍ത്തി അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടില്ല.

Top