ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഏഴ് സീറ്റര്‍ വാഗണ്‍ആറുമായി നിരത്തിലെത്തുന്നു. അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെയാവുമോ പുത്തന്‍ വാഗണ്‍ആറിന്റെ വില്‍പ്പനയുണ്ടാവുക എന്നത് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നിലവിലുള്ള ഹാച്ച്ബാക്കിനെക്കാളും കൂടുതല്‍ പ്രീമിയം ഫീച്ചറുകളോടെയായിരിക്കും പുതിയ ഏഴ് സീറ്റര്‍ വാഗണ്‍ആര്‍ എത്തുക. ഭാവിയില്‍ ഏഴ് സീറ്റര്‍ വാഗണ്‍ആറിന്റെ ഹൈബ്രിഡ്, ഇലക്ട്രിക്ക് പതിപ്പുകള്‍ കമ്പനി പുറത്തിറക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അടുത്തിടെ കമ്പനി അവതരിപ്പിച്ച 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും പുത്തന്‍ വാഗണ്‍ആര്‍ എംപിവിയുടെ ഹൃദയം. ഇത് 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എംപിവിയില്‍ പ്രതീക്ഷിക്കാം.