ടിവി സീരിയല്‍ പ്രേമി ആയിരുന്ന ഏഴു വയസുകാരിക്ക് ദാരുണാന്ത്യം !

hang

കൊല്‍ക്കത്ത : അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്ത് ടിവി സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച ഏഴു വയസുകാരി കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു. രണ്ടു മാസം പ്രായമുളള അനിയനെയും പെണ്‍കുട്ടിയെയും അയല്‍ വാസിയെ ഏല്‍പ്പിച്ച് ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ മാതാവ് തിരികെ എത്തിയപ്പോഴാണ് കയറില്‍ തൂങ്ങി നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മരണകാരണം ആത്മഹത്യ അനുകരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സീരിയല്‍ പ്രേമി ആയിരുന്ന പെണ്‍കുട്ടി മുമ്പും സീരിയലിലെ പലരംഗങ്ങളും അനുകരിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തരമൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ലയെന്നും കുട്ടിയുടെ ബന്ധുവായ സ്ത്രീ പറഞ്ഞു.

Top