യുപിയില്‍ 70കാരിക്കും 98കാരിക്കും പീഡനം; പ്രതികള്‍ പൊലീസ് പിടിയില്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ 70കാരിക്കും 98കാരിക്കും പീഡനം. ഫത്തേപ്പരില്‍ ഭിക്ഷ യാചിച്ച് ജീവിച്ചിരുന്ന 70 കാരി സ്‌കൂള്‍ കെട്ടിടത്തില്‍ ഉറങ്ങവെയാണ് പീഡനത്തിന് ഇരയായത്.

പ്രതി ലക്ഷ്മി ലോധി (32) മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്താതയും പീഡനത്തിനിരയായ 70 കാരിയായ വൃദ്ധയെ വൈധ്യപരിശോധനക്ക് ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.

ബല്ലിയ ജില്ലയില്‍ നിന്നുള്ള 98 കാരിയെ സ്വന്തം വീട്ടില്‍ വെച്ചാണ് 22 കാരനായ പ്രതി പീഡിപ്പിച്ചത്. ഓഗസ്റ്റ് 20നാണ് സംഭവം നടന്നത്. വിഷയത്തില്‍ തിങ്കളാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സോനു എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായും റസ്ദ പൊലീസ് അറിയിച്ചു.

എന്നാല്‍ കേസ് എടുക്കാന്‍ പൊലീസ് ആദ്യം തയാറായില്ല എന്ന് വൃദ്ധയുടെ കുടുംബം ആരോപിച്ചു.

 

Top