കൊച്ചി: അഭ്യൂഹങ്ങള്‍ക്കിടെ ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനു മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായി. വയനാട്ടിലെ സുല്‍ത്താല്‍ ബത്തേരിയില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് വേണ്ടിയാണ് സി.കെ ജാനു മത്സരത്തിനിറങ്ങുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നോ, നാളെയോ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഊരു മുന്നണിയുടെ പ്രതിനിധിയായാണ് ജാനു മത്സരിക്കുന്നതെന്നും, ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും കുമ്മനം പറഞ്ഞു.