bonneville t120

ട്രയംഫിന്റെ പുതിയ ബോണ്‍വില്ലേ ടി 120യുടെ ബുക്കിംഗ് ആരംഭിച്ചു. 8.70 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ട്രയംഫിന് 12 ഡീലര്‍ഷിപ്പുകളാണ് ഇന്ത്യയിലുള്ളത്.

രണ്ടു മീറ്ററിലേറെ നീളവും 785 എം.എം വീതിയും 1.1 മീറ്റര്‍ ഉയരവുമുള്ള മോഡലാണ് ബോണ്‍വില്ലേ ടി120. 1.4 മീറ്ററാണ് വീല്‍ബെയ്സ്. ബൈക്കിന്റെ ഭാരം 224 കിലോഗ്രാം.

ആകര്‍ഷകമായ നാല് കളര്‍ ഷെയ്ഡുകളില്‍ ബോണ്‍വില്ലേ ടി120 ലഭിക്കും. 79 ബി.എച്ച്.പി കരുത്തുള്ള, 1200 സി.സി, 8 – വാല്‍വ്, ഫ്യുവല്‍ ഇന്‍ജക്റ്റഡ്, ലിക്വിക് കൂള്‍ എന്‍ജിനാണുള്ളത്. ഗിയറുകള്‍ ആറ്. എ.ബി.എസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും മികവാണ്.

Top