പ്ലേ സ്റ്റോറിലെ 104 ആപ്ലിക്കേഷനുകളില്‍ അപകടകാരിയായ വൈറസുള്ളതായി കണ്ടെത്തല്‍ .ഗൂഗിള്‍ പ്ലേസ്‌റ്റോറിലുള്ള 104 ആപ്ലിക്കേഷനുകളില്‍ അപകടകാരിയായ ട്രോജന്‍ വൈറസുള്ളതായി കണ്ടെത്തല്‍.
ഈ ആപ്പുകള്‍ ഫോണിലോ ടാബിലൊ എത്തിയാലുടന്‍ മറ്റ് ആപുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോടൊപ്പം, ഫോണിലെ വിലപ്പെട്ട സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാരിലേക്ക് ചോര്‍ത്തി നല്‍കും.
പ്ലേസ്റ്റോറിലെ 104 ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ Android.Spy.277 മാല്‍വെയര്‍ അടങ്ങിയതാണെന്ന് സെക്യൂരിറ്റി റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ആന്റി വൈറസ് നിരമ്മാതാവായ ഡോ. വെബ് കണ്ടെത്തി. പ്ലേസ്റ്റോറില്‍ ലഭ്യമായ ഈ ആപ്പുകള്‍ മറ്റ് ആപ്പുകളിലേക്ക് കൂടി മാല്‍വെയര്‍ വ്യാപിപ്പിക്കാന്‍ പ്രാപ്തിയുള്ളതാണ്. ഇതില്‍ പല മാല്‍വെയര്‍ ബാധിച്ച ആപുകള്‍ ഫോണില്‍ സ്വയം തന്നെ !ഡൌണ്‍ലോഡ് ആകും. അധിക മാല്‍വെയര്‍ ആപുകളും പ്രശസ്തമായ മറ്റ് ആപ്പുകളുടെയും ഗെയിമുകളുടേയും രൂപത്തിലാണ് സ്റ്റോറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒറിജിനലാണെന്ന് കരുതി ഇവ ഡൌണ്‍ലോഡ് ചെയ്യുന്നതോട് കൂടി ഫോണും നിങ്ങളും അപകടത്തില്‍ പെടും.
ലൈവ് വാള്‍പേപ്പര്‍, ഫോട്ടോ എഡിറ്റിങ്, ഗെയിം, മെസേജിങ് തുടങ്ങി വിവിധ തരത്തിലുള്ള ആപുകളുടെ രൂപത്തില്‍ മാല്‍വെയറുകള്‍ പ്ലേസ്റ്റോറില്‍ കാണപ്പെടുന്നത്.ഈ ആപുകള്‍ ഇതുവരെ 3.2 മില്ല്യണ്‍ ആളുകള്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്.
മാല്‍വെയര്‍ ഫോണിലെത്തിയാലുടന്‍ IMEI കോഡ്, ഗൂഗിള്‍ ഇമെയില്‍ അഡ്രസ്, ഗുഗിള്‍ ക്ലൌഡ് മെസേജിങ് ഐഡി, നെറ്റ്!വര്‍ക് വിവരങ്ങള്‍, തുടങ്ങി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കും. അതോടോപ്പം മറ്റ് ആപുകളെ കൂടി മാല്‍വെയര്‍ ബാധ പകര്‍ന്ന് നല്‍കാനുള്ള അ!ഡ്മന്‍ അനുമതി കൂടി ഈ മാല്‍വെയര്‍ ആപുകള്‍ക്കുണ്ട്. ഈ അപകടകാരികള്‍ ബാക്ക്‌ഗ്രൌണ്ട് ജോലികള്‍ കൂടി ചെയ്യുന്നവയാണ്. ഉടമ അറിയാതെ ആപുകള്‍ ഡൌണ്‍ലോഡ് ചെയ്യുക, വെബ്‌സൈറ്റില്‍ ബ്രൌസ് ചെയ്യുക, ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ അയക്കുക തുടങ്ങിയ പണി കൂടി ഈ ആപുകള്‍ ചെയ്യും.