Paravoor-fire-crack-crimebranch

പരവൂര്‍: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിലെ മുഖ്യകരാറുകാരന്‍ കൃഷ്ണന്‍കുട്ടി ഉടന്‍ അറസ്റ്റിലായേക്കും.കൃഷ്ണന്‍കുട്ടിയുടെ വിശ്വസ്തനും പടക്കശാല ഉടമയുമായ സിയാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

കൃഷ്ണന്‍കുട്ടി അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൊല്ലപ്പെട്ടിട്ടില്ല എന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്.കൃഷ്ണന്‍ കുട്ടിക്ക് വെടിമരുന്ന് വിറ്റ സിയാദ് എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമായത്.

അതേസമയം വെടിക്കെട്ട് അപകടത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന് പൊലീസ് പറഞ്ഞു. വെടിക്കെട്ട് തുടങ്ങുമ്പോഴും വെടിക്കെട്ടിലുടനീളവുമുള്ള ദ്യശ്യങ്ങള്‍, മരിച്ചവരുടെയും പരിക്കേറ്റവരുടെയും ദ്യശ്യങ്ങള്‍, രാത്രി മുതല്‍ ഉച്ചവരെയുള്ള സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയവര്‍ പരവൂര്‍ പോലീസ് സ്റ്റേഷന് സമീപം കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസില്‍ എത്തിക്കാനാണ് പൊലീസിന്റ നിര്‍ദ്ദേശം.

Top