മുംബൈ:വിവരാവകാശ പ്രവര്‍ത്തകന്‍ വീട്ടില്‍ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഭൂപേന്ദ്ര വീര (72) ആണ് മുംബൈയിലെ സാന്താക്രൂസിലെ വീട്ടില്‍ ഇന്നലെ രാത്രി മരിച്ചത്. വീട്ടിലെത്തിയ അക്രമി തലയില്‍ നിറയൊഴിക്കുകയായിരുന്നു.
ഭൂമാഫിയയ്‌ക്കെതിരെയും അനധികൃത കെട്ടിടനിര്‍മാണത്തിനെതിരെയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ഭൂപേന്ദ്ര വീര. ഭൂമാഫിയയുടെ നിരന്തര ഭീഷണി ഇദ്ദേഹത്തിനുണ്ടായിരുന്നതായി ആംആദ്മി പാര്‍ട്ടി നേതാവും ഭൂപേന്ദ്ര വീരയുടെ സഹപ്രവര്‍ത്തകയുമായിരുന്ന അഞ്ജലി ദമാനിയ പറഞ്ഞു.
വിവരാവകാശ പ്രവര്‍ത്തനങ്ങളിലൂടെ ഭൂ മാഫിയയ്‌ക്കെതിരായി സന്ധിയില്ലാ സമരം നടത്തിവന്ന ഭൂപേന്ദ്ര വീര, തന്റെ ജീവന് ഭീഷണിയുള്ളതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും അഞ്ജലി പറഞ്ഞു.
കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു.