Cant retrive CCTV Footage says kollam Collector

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍.

ആറുമാസമായി സിസിടിവി സംവിധാനം പ്രവര്‍ത്തനരഹിതമാണ്. സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ അതിനുമുന്‍പുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും ഷൈനമോള്‍ അറിയിച്ചു.

അന്വേഷണത്തിനായി ദൃശ്യങ്ങള്‍ പരിശോധിക്കാനുളള അനുമതി തേടി ക്രൈംബ്രാഞ്ച് നല്‍കിയ കത്തിന് മറുപടിയായാണ് കലക്ടറുടെ വിശദീകരണം. വെടിക്കെട്ട് നിരോധിച്ച് ഉത്തരവിറക്കിയതിനുശേഷം കലക്ടറുമായി ക്ഷേത്രം ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് മൊഴി. ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

കഴിഞ്ഞ പത്താം തീയതിയാണ് രാജ്യത്തെ തന്നെ നടുക്കിയ വെടിക്കെട്ട് ദുരന്തത്തിന് കൊല്ലം പരവൂര്‍ സാക്ഷ്യം വഹിച്ചത്. അപകടത്തില്‍ നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അനുമതിയില്ലാതിരുന്നിട്ടും മല്‍സരക്കമ്പം നടത്തുകയായിരുന്നു.

Top