കാര്‍ത്തി നായകനാകുന്ന മണിരത്‌നം ചിത്രത്തില്‍ ബോളിവുഡ് താരം അതിഥി റാവു ഹൈദാരി നായികയാകുന്നു. ഇതുവരെ പേരു നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തില്‍ ആദ്യം പ്രേമം ഫെയിം സായി പല്ലവിയെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്.
സായിപല്ലവിക്ക് പകരം അതിഥിയെ സിനിമയില്‍ നായികയായി തീരുമാനിച്ചു. ഇതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും സായിപല്ലവി മറ്റൊരു പ്രേജക്ടിന് ഡെയ്റ്റ് നല്‍കിയതും ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വൈകുന്നതു മൂലം പല്ലവിക്ക് ചിത്രത്തില്‍ നിന്നും പിന്മാറാനല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു എന്ന് ചിത്രത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
ചിത്രത്തില്‍ കാര്‍ത്തി ഒരു പൈലറ്റിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഒരു യാത്രക്കിടയില്‍ ഇയാള്‍ പ്രണയത്തിലാകുന്നതാണ് സിനിമയുടെ കഥാതന്തു. ഇപ്പോള്‍ കശ്‌മോര എന്ന ചിത്രത്തിന്റെ തിരക്കിലാണ് കാര്‍ത്തി. പുതിയ സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവിവര്‍മ്മനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.