ദമസ്‌കസ്: സിറിയയില്‍ ബശ്ശാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന അലപ്പോയിലാണ് സൈന്യം ആക്രമണം നടത്തിയത്. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് ജനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ആക്രമണമുണ്ടായെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
യു.എന്‍ മധ്യസ്ഥതയില്‍ വിമതരും സിറിയന്‍ സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനുശേഷമുള്ള രണ്ടാമത്തെ ആക്രമണമാണ് സിറിയയില്‍ നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയും സിറിയയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 44 സിവിലിന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് സമാധാന ചര്‍ച്ച പരാജയപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.