ന്യൂഡല്‍ഹി: വനിതാ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അവിവാഹിതരായ പുരുഷന്മാര്‍ക്കും ശിശുസംരക്ഷണത്തിനായുള്ള 730 ദിവസത്തെ അവധിക്ക് അര്‍ഹരാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ജിതേന്ദ്രസിങ് ഇക്കാര്യം വ്യക്തമാക്കിയത്.
”1972ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് ചട്ടങ്ങളിലെ 43-സി പ്രകാരം സിവില്‍ സര്‍വീസുകളിലും തസ്തികകളിലും നിയമിതരായ വനിതാ സര്‍ക്കാര്‍ ജീവനക്കാരും ശിശു സംരക്ഷണ അവധിക്ക് അര്‍ഹരാണ്. 18 വയസ്സുവരെയുള്ള സമയത്തില്‍ കുട്ടികളെ പരിചരിക്കുന്നതിനായി ശിശുസംരക്ഷണ അവധിയെടുക്കാം. ഭിന്നശേഷിക്കാരായ മക്കളാണെങ്കില്‍ അവധിയെടുക്കുന്നതില്‍ സമയ പരിധികളില്ല.”-ജിതേന്ദ്രസിങ് വ്യക്തമാക്കി.