porshea 718 keyman

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ ടര്‍ബോ ചാര്‍ജ്ഡ് സ്‌പോര്‍ട്‌സ് കാര്‍ നിരയിലേക്ക് ഒരു പുതിയ അംഗം കൂടി. 718 കെയ്മന്‍ ഈ നിരയിലെ ഏറ്റവും പുതിയ താരം. ഇയ്യിടെ ഇറങ്ങിയ 718 ബോക്സ്റ്ററിന്റെ പിന്‍ഗാമി തന്നെയാണ് 718 കെയ്മന്‍.

718 ബോക്സ്റ്ററിനും 718 കെയ്മനും കാഴ്ചയില്‍ ഒരുപാട് സാമ്യതകളുണ്ട്. കൂടുതല്‍ പവര്‍ നല്‍കുന്ന 2.5 ലിറ്റര്‍ ഫ്‌ളാറ്റ് ഫോര്‍ എഞ്ചിനാണ് ഇതിന്റെ പ്രത്യേകത. 4.5 സെക്കന്‍ഡിനുള്ളില്‍ 0100 കിലോമീറ്റര്‍ വേഗ പരിധിയിലെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 275 കിലോമീറ്ററാണ് ഇതിന്റെ വേഗം.

മൂന്നാം തലമുറ ബിസെനണ്‍ ഹെഡ്‌ലൈറ്റുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇതിനൊപ്പം എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകളും ഉണ്ട്. അമേരിക്കയില്‍ ഇതിന്റെ വില്‍പ്പന നവംബര്‍ മുതല്‍ ആരംഭിക്കും.

Top