മഹാരാഷ്ട്ര: ഉപരോധ സമരവും സത്യാഗ്രഹവും നിരാഹാര സമരവും കണ്ടിട്ടുണ്ട്. ഒന്നും ഫലിച്ചില്ലെങ്കില്‍ ആത്മാഹുതി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുള്ള സമരങ്ങള്‍. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മഹാരാഷ്ടയില്‍ ഒരു സമരം നടന്നു. നാഗനൃത്തം ചവിട്ടിയാണ് ഈ സമരം.
മഹാരാഷ്ട്രയിലെ ബുല്‍ദാന ഗ്രാമത്തിലാണ് കൗതുകകരമായ സമരം നടന്നത്. പൊതുമരാമത്ത് വകുപ്പ് ഓഫീസിലാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നാഗനൃത്തം ചവിട്ടിയത്. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാനായി ഒരുപാട് തവണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിന് പ്രതിഷേധം ശക്തമായിരുന്നു. സമരങ്ങള്‍ ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ ആ വഴിക്ക് തിരിഞ്ഞു നോക്കിയില്ല.
ഒടുവില്‍ സഹികെട്ട് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.ഓഫീസിലെത്തിയ നാട്ടുകാര്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കഴുത്തില്‍ പുഷ്പമാല അണിയിച്ചു. തുടര്‍ന്നായിരുന്നു നാഗനൃത്തം.