രാജ്യം 73-ാം സ്വാതന്ത്ര്യദിന നിറവില്‍ : കനത്ത സുരക്ഷ, കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: സ്വതന്ത്ര ഭാരതം 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ്. രാജ്യമെങ്ങും ആഘോഷപരിപാടികള്‍ അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. കശ്മീര്‍ പുനസംഘടന ഉള്‍പ്പെടെയുള്ള നിര്‍ണായ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പാക് പ്രകോപനം ഉണ്ടായേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

ചെങ്കോട്ടയ്ക്ക് ചുറ്റും നിരീക്ഷണം നടത്താന്‍ 500 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കശ്മീമിരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണിത്. 1.5 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് താഴ് വരയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ജില്ലാ കേന്ദ്രങ്ങളിലെ ചടങ്ങുകളിൽ മന്ത്രിമാർ പങ്കെടുക്കും. ഒമ്പതരയ്ക്ക് രാജ്ഭവനിൽ ഗവർണർ പി സദാശിവം പതാക ഉയർത്തും.

Top