പെരുമ്പാവൂര്‍: ജിഷ കൊലപാതക കേസിന്റെ അന്വേഷണം വൈകിപ്പിച്ചെന്ന് ആരോപിച്ച് ഇടതു യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്കാണ് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, ജനാധിപത്യ മഹിള അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ മാര്‍ച്ച് നടത്തിയത്.
ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. പരിക്കേറ്റ മൂന്ന് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അരുണ്‍ പ്രശോഭിനെ പെരുമ്പാവൂര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലാത്തിചാര്‍ജില്‍ ചിതറിയോടിയ പ്രവര്‍ത്തര്‍ വീണ്ടും സംഘടിച്ച് ഓഫീസിന് മുമ്പില്‍ ക്യാമ്പ് ചെയ്യുകയാണ്. ഓഫീസിന് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.