മുംബൈ : 75 കിലോമീറ്റര്‍ ദേശീയപാത ടാറിങ് 108 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ദൗത്യത്തിന് മഹാരാഷ്ട്രയില്‍ തുടക്കമായി.അമരാവതി മുതല്‍ അകോള വരെയുള്ള പാതയാണ് ടാറിങ്ങിനൊരുങ്ങുന്നത്.വെള്ളിയാഴ്ച ആരംഭിച്ച ദൗത്യം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ജൂണ്‍ 7 നകം പൂര്‍ത്തിയാക്കാനായേക്കും.
അമരാവതിയിലെ ലോനി ഗ്രാമം മുതല്‍ അകോളയിലെ മന ഗ്രാമം വരെയുള്ള പാതയുടെ ടാറിങ് രാപകല്‍ ജോലി ചെയ്ത് 108 മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്.പദ്ധതി വിജയിച്ചാല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടും.
നിര്‍മ്മാണരംഗത്തെ പ്രമുഖരായ പൂനെയിലെ രാജ്പഥ് ഇന്‍ഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.ആധുനിക സാങ്കേതികവിദ്യയും യന്ത്രങ്ങലും ഉപയോഗിച്ച് ഏകദേശം 800 മുതല്‍ 1000 തൊഴിലാളികള്‍ ജോലി ചെയ്യുന്നു.