ലോക ജനസംഖ്യയുടെ 75 ശതമാനത്തോളം ജനതക്കും മതസ്വാതന്ത്ര്യമില്ല ; ഐക്യരാഷ്ട്രസഭ

ജനീവ : മതം അല്ലെങ്കിൽ വിശ്വാസം എന്നിവയിലുള്ള അവകാശം ലോക ജനസംഖ്യയുടെ 75 ശതമാനം ജനതക്കും ലഭിക്കുന്നില്ലന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷക റിപ്പോർട്ട്.

ലോകത്തിലെ മുക്കാൽ ഭാഗം ജനങ്ങൾക്കും യഥാർത്ഥ മത സ്വാതന്ത്ര്യം ലഭിക്കുന്നില്ലായെന്നാണ് മതപരമായ അവകാശങ്ങളെകുറിച്ച് പഠിക്കുന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

മത അസഹിഷ്ണുത ആഗോളതലത്തിൽ അനുദിനം വർധിച്ചു വരുകയാണെന്നും, ഇത് ലോകത്തിന്റെ നാശത്തിലേക്കാണ് വഴി തെളിക്കുന്നതാണെണെന്നും ജനറൽ അസംബ്ലിയിലെ മനുഷ്യാവകാശ കമ്മിറ്റിയിൽ മനുഷ്യാവകാശ പ്രവർത്തകനായ അഹമ്മദ് ഷഹീദ് പറഞ്ഞു.

70 രാജ്യങ്ങളിൽ നിലവിൽ മനുഷ്യാവകാശങ്ങളെ അടിച്ചമർത്തുന്ന ദൈവദൂഷണ നിയമങ്ങൾ അഥവാ മത നിയമങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാൽദീവ്സിലെ രാഷ്ട്രീയ പ്രവർത്തകനും മനുഷ്യാവകാശ പോരാളിയുമായ ഷഹീദ് ഇത്തരത്തിലുള്ള മത നിയമങ്ങളിൽ നിന്ന് രാജ്യങ്ങൾ പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മതസ്വാതന്ത്ര്യത്തിലോ വിശ്വാസത്തിലോ ഉള്ള അവകാശം ഇല്ലാതാകുന്ന എല്ലാനിയമങ്ങളും റദ്ദാക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

ഒരു മതത്തിനയോ, വിശ്വാസത്തിനയോ പിന്തുണക്കുന്ന വ്യക്തികൾക്ക് നേരെ ഒരു സംസ്ഥാനമോ, ഇതര സംസ്ഥാനങ്ങളോ സ്വീകരിക്കുന്ന നിയമവിരുദ്ധമായ വിവേചന നടപടികൾക്കെതിരെ ക്രിമിനൽ ഉപരോധം ഏർപ്പെടുത്തി നടപ്പിലാക്കാണമെന്നും ഷഹീദ് ആവശ്യപ്പെട്ടിരുന്നു.

മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കുന്നതിന് ഗവൺമെൻറുകളും പ്രത്യേക ശ്രദ്ധ നൽകണം എന്നും അദ്ദേഹം ഉന്നയിച്ചു.

മതപരമായ ഗ്രൂപ്പുകൾക്കെതിരെ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മത അസഹിഷ്ണുത വളർത്തുന്നതിൽ പ്രധാന ഘടകങ്ങളിൽ ഒന്നായിമാറുന്നുവെന്നും ഷഹീദ് പറഞ്ഞു.

മത സ്വാതന്ത്രത്തെക്കുറിച്ചും, വിശ്വാസത്തെക്കുറിച്ചും പഠിക്കുന്നതിനായി യുഎൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ നിയമിച്ച ഒരു സ്വതന്ത്ര അന്വേഷകനാണ് അഹമ്മദ് ഷഹീദ്.

റിപ്പോർട്ട് : രേഷ്മ പി.എം

Top