750 സിസി റോയല്‍ എന്‍ഫീല്‍ഡ് നവംബര്‍ ഏഴിന്; ടീസര്‍ പുറത്തുവിട്ടു

രുത്തുറ്റ എന്‍ജിനുമായി പുത്തന്‍ മോഡല്‍.മിലാന്‍ മോട്ടോര്‍ സൈക്കില്‍ ഷോയില്‍ അവതരിക്കാനുള്ള ഒരുക്കത്തിലാണ് 750 സിസി റോയല്‍ എന്‍ഫീല്‍ഡ്.

നവംബര്‍ ഏഴിന് പുതിയ മോഡലിനെ ആരാധകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു.

ഇതിന് മുന്നോടിയായി വാഹനത്തിന്റെ എന്‍ജിന്‍ ശബ്ദം വെളിവാക്കുന്ന ടീസര്‍ റോയല്‍ എന്‍ഫീല്‍ഡ് മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ് ലാല്‍ ഇന്‍സ്റ്റാഗ്രാം വഴി അവതരിപ്പിച്ചു.

ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ച പുതിയ രണ്ട് മോഡലുകള്‍ റേസ് ട്രാക്കിലൂടെ ചീറിപായുന്നതാണ് ടീസറിലുള്ളത്.

എയര്‍കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനിലിറങ്ങുന്ന ആദ്യ വാഹനമാണിത്.

പരമാവധി 50 എച്ച്പി കരുത്തും 60 എന്‍എം ടോര്‍ക്കുമേകുന്നതാകും എന്‍ജിന്‍. അധിക സുരക്ഷ നല്‍കാന്‍ ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും ഉള്‍പ്പെടുത്തിയേക്കും.

ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ്, ട്വിന്‍പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

അടുത്ത വര്‍ഷം തുടക്കത്തില്‍ വാഹനം ഇന്ത്യയിലെത്തും. 3.5 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Top