ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ കലാപത്തെക്കുറിച്ച് ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച നടക്കുമെന്ന് സൂചന. കലാപത്തിനു പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിരുന്നു. കലാപം 36 മണിക്കൂറില്‍ നിയന്ത്രിക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞു.
ഡോണള്‍ഡ് ട്രംപിന്റെ പരിപാടികള്‍ ഒഴിവാക്കി താന്‍ കലാപം നിയന്ത്രിക്കാന്‍ നേരിട്ട് ഇടപെടുകയായിരുന്നു എന്നും അമിത് ഷാ വാദിച്ചു. അമിത് ഷായുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസും ഇടതുപക്ഷവും ഇന്നലെ ഇറങ്ങിപോയിരുന്നു. എഷ്യാനെറ്റ് ന്യൂസിനെയും മീഡിയവണ്ണിനെയും വിലക്കിയ വിഷയം ഇന്നലെ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും പ്രതികരിക്കാന്‍ അമിത് ഷാ തയ്യാറായില്ല.