കോടിക്കണക്കിന് ഇമെയില്‍ വിലാസങ്ങളും പാസ് വേര്‍ഡും ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്!

ഇമെയില്‍ ഐഡിയും പാസ് വേര്‍ഡും മാറ്റേണ്ടി വരുമോയെന്ന ചര്‍ച്ചയിലാണ് ടെക് ലോകമിപ്പോള്‍. 77 കോടിയിലധികം ആളുകളുടെ ഇമെയില്‍ വിവരങ്ങളും 2.1 കോടി പാസ് വേര്‍ഡും ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കെത്തിയതായ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് റീജണല്‍ ഡയറക്ടറും സൈബര്‍ സുരക്ഷാ ഗവേഷകനായ ട്രോയ് ഹണ്ടാണ് ഇത്തരമൊരു കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

‘കളക്ഷന്‍ #1’ എന്ന പേരിലുള്ള ഈ ഡാറ്റാ ശേഖരത്തിലാണ് ഇമെയില്‍ വിവരങ്ങളും പാസ് വേഡുകളുമുള്ളതെന്ന് ട്രോയ് ഹണ്ട് വെളിപ്പെടുത്തുന്നു. ഹണ്ട് പുറത്തുവിടുന്ന കണക്കനുസരിച്ച് 772,904,991 ഇമെയില്‍ വിലാസങ്ങളും 21,222,975 കോടി പാസ്വേഡുകളും ഓണ്‍ലൈന്‍ വഴി പരസ്യമാക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെബ്‌സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ പാസ്വേഡുകള്‍ ‘ഹാഷ്’ പാസ്വേഡുകളായാണ് ശേഖരിച്ചുവെക്കുന്നത്.
സുരക്ഷിതമെന്ന് കരുതുന്ന ഈ ഹാഷ് പാസ് വേഡ് സംവിധാനത്തെ ക്രാക്ക് ചെയ്താണ് ഹാക്കര്‍മാര്‍ പാസ് വേഡുകള്‍ കൈക്കലാക്കിയതെന്ന് ഹണ്ട് പറയുന്നു. കളക്ഷന്‍ #1 എന്ന ഡാറ്റ ശേഖരത്തിലൂടെ ചോര്‍ന്ന ഇമെയില്‍ വിലാസം ഹണ്ടിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട.

Top