ചാലക്കുടി : അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം സമരം ആരംഭിക്കുന്നു. ശനിയാഴ്ച ചാലക്കുടിയില്‍ ഏകദിന ഉപവാസം നടത്തുമെന്നു സഹോദരന്‍ രാമകൃഷ്ണന്‍ അറിയിച്ചു.
മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ഹൈദരാബാദിലെ കേന്ദ്രലാബില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം അട്ടിമറിക്കാനുള്ള പൊലിസിന്റെ മെല്ലെപ്പോക്കാണ് ഇതിനു പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, മണി കൊല്ലപ്പെട്ടതാണെന്നുള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.