തിരുവനന്തപുരം: കടല്‍ക്കാെല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന് സ്വന്തം രാജ്യത്തേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റേത് കള്ളക്കളിയാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേസില്‍ ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുന്നത്. ഇത് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളോടും അവരുടെ കുടുംബത്തോടുമുള്ള അനീതിയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് ആദ്യംമുതല്‍ക്കേ സി.പി.എം വ്യക്താക്കിയതാണ്. കേന്ദ്രത്തിന്റെ നടപടിയെ എപ്പോഴും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
മലാപ്പറന്പ് സ്‌കൂള്‍ പൂട്ടുന്നത് സംബന്ധിച്ച കാര്യത്തില്‍ നിയമപരമായി മുന്നോട്ട് പോവുമെന്നും പിണറായി പറഞ്ഞു.