കൊച്ചി: ഹരിത ട്രൈബ്യൂണലിന്റെ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.
ഹൈക്കോടതി രണ്ടു മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. നിപ്പോണ്‍ ടൊയോട്ട സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹന നിയന്ത്രണത്തിന് പുറമേ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനുമാണ് നിര്‍ത്തലാക്കിയിരുന്നത്.
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നഗരങ്ങളില്‍ പ്രവേശിച്ചാല്‍ 5000 രൂപ പിഴയൊടുക്കണമെന്നായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം.