പാരിസ്: സീന്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാരിസിലെ മെട്രോ സ്റ്റേഷനുകളും മ്യൂസിയങ്ങളും അടച്ചു.
ലൂവ്ര് മ്യുസിയത്തില്‍ ജലനിരപ്പ് 18 അടിയോളം ഉയര്‍ന്നതിനാല്‍ പ്രശസ്തമായ പല പെയ്ന്റിഗുകളും കലാവസ്തുക്കളും ഇവിടെ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
ലൂവ്ര് മ്യൂസിയത്തിലെ നിലവറയില്‍ സൂക്ഷിച്ചിരുന്ന 2,50,000ത്തോളം കലാരൂപങ്ങളാണ് ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റുന്നത്.
പാരിസിലെ അല്‍മ പാലത്തിന് കീഴിലുള്ള പോരാളിയായ സൂവെയുടെ പ്രതിമ കഴുത്തോളം മുങ്ങിയിട്ടുണ്ട്.
ദിവസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം സീന്‍ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. വെള്ളപ്പൊക്കം ഫ്രാന്‍സ് മുതല്‍ ഉക്രെയ്ന്‍ വരെയുള്ള രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്.
കനത്ത മഴ മൂലം മധ്യ യൂറോപ്പില്‍ ഇതുവരെ 15 പേര്‍ മരിച്ചു.
ഫ്രാന്‍സില്‍ രണ്ടു മരണങ്ങളും തെക്കന്‍ ജര്‍മനിയില്‍ 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. റൊമാനിയ, ബെല്‍ജിയം, നെതര്‍ലന്റ്‌സ്, പോളണ്ട് എന്നീ രാജ്യങ്ങളിലും കനത്ത മഴ നാശം വിതച്ചിട്ടുണ്ട്.
പതിനായിരത്തോളം പേരാണ് ഇവിടങ്ങളില്‍ മഴ മൂലം കുടിയിറക്കപ്പെട്ടത്. 30 വര്‍ഷത്തിനിടെ സീന്‍ നദിയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്.