ഗ്ലെന്‍ഡെയ്ല്‍: കോപ അമേരിക്ക ഫുട്ബാളിലെ ഗ്രൂപ്പ് സി മത്സരത്തില്‍ മെക്‌സികോക്ക് തകര്‍പ്പന്‍ വിജയം.
ഉറുഗ്വായെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മെക്‌സികോ തകര്‍ത്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ നാലാം മിനിട്ടിലാണ് െമക്‌സികോയുടെ ആദ്യ ഗോള്‍ പിറന്നത്.
ക്യാപ്റ്റന്‍ അല്‍വാരോ പെരേരയുടെ കാലില്‍ നിന്ന് വീണ സെല്‍ഫ് ഗോളാണ് ഉറുഗ്വായ്ക്ക് വിനയായത്.
74ാം മിനിട്ടില്‍ കാര്‍ലോസ് ആന്ദ്രേ സാഞ്ചസിന്റെ ക്രോസില്‍ നായകന്‍ ഡിഗോ ഗോഡിന്‍ ഉറുഗ്വായുടെ സമനില ഗോള്‍ നേടി. 85ാം മിനിറ്റില്‍ നായകന്‍ മാര്‍കോസ് അല്‍വാരോയുടെ ഗോളില്‍ മെക്‌സികോ ലീഡ് രണ്ടായി ഉയര്‍ത്തി.
അധിക സമയത്ത് (92ാം മിനിട്ട്) ഹെക്ടര്‍ ഹെരേര മൂന്നാം ഗോള്‍ നേടി മെക്‌സികോയുടെ വിജയം ഉറപ്പിച്ചു.
മെക്‌സികോയുടെ ആന്ദ്രേ ഗ്വാര്‍ഡാഡോക്കും വിക്ടോറിയോ മാക്‌സി മിലിയാനോയും ഉറുഗ്വായുടെ മത്യാസ് വെസിനോക്കും ഗിമെനെസും മഞ്ഞ കാര്‍ഡ് കണ്ടു. രണ്ടാമതും മഞ്ഞ കാര്‍ഡ് കിട്ടിയ മത്യാസും ഗ്വാര്‍ഡാഡോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.