ജക്കാര്‍ത്ത: വടക്കന്‍ ഇന്തോനേഷ്യയിലെ മൊലുക്കാ കടലില്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.15ന് ഹല്‍മഹേറാ ദ്വീപില്‍ ടെര്‍നേറ്റ് സിറ്റിയില്‍ നിന്നും 126 കിലോ മീറ്റര്‍ അകലെ 24 മൈല്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.
അതേസമയം സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്ന് യു.എസ് ഭൂകമ്പ വിദഗ്ധരും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു.
ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം അഗ്‌നി പര്‍വത സ്‌ഫോടനങ്ങളും ഭൂകമ്പവും ഇന്തോനേഷ്യന്‍ മേഖലകളില്‍ പതിവാണ്.