തിരുവനന്തപുരം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് ബജറ്റില്‍ നോണ്‍ പ്ലാനായി വകയിരുത്തിയ 42 കോടി 17 ലക്ഷത്തി അമ്പത്തയ്യായിരം രൂപയില്‍ നിന്നും ഖാദി ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍, മറ്റ് ഭരണപരമായ ആവശ്യങ്ങള്‍ എന്നിവയ്ക്കുവേണ്ടി നാലാം ഗഡുവായ ഏഴുകോടി രൂപ റിലീസ് ചെയ്യുന്നതിന് അനുവദിച്ച് ഉത്തരവായി.