ട്രിപ്പോളി : ലിബിയയിൽ മനുഷ്യക്കടത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ച എട്ട് കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ നാവിക സേന കണ്ടെത്തി. കൂടാതെ 84 വിദേശ കുടിയേറ്റക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.
മെഡിറ്ററേനിയൻ വഴി മനുഷ്യക്കടത്ത് നടത്തുന്നത് തടയുന്നതിനായി യൂറോപ്യൻ ഭരണകൂടം ശക്തമായ നടപടികൾക് സ്വീകരിക്കുന്നുണ്ട്. വ്യോമസേന നടത്തിയ പരിശോധനയിലാണ് കടലിൽ മറിഞ്ഞ നിലയിൽ ബോട്ട് കണ്ടെത്തിയത്. ഇറ്റാലിയൻ നാവിക സേനയും തീരസംരക്ഷണ സേനയും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു.
അപകടം നടന്ന ബോട്ട് കണ്ടെത്താൻ വൈകിയതിനാൽ കൂടുതൽ ആളുകളെ കാണാതായിട്ടുണ്ടെന്നും അവർക്കായി തിരച്ചിൽ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.